പാണിയേലി പോര് Paniyeli Poru
Posted On Tuesday, July 10, 2007 at at Tuesday, July 10, 2007 by അജീഷ്
പാണിയേലി പോര്...മനോഹരമായ പാറക്കൂട്ടങ്ങൾ നിറഞ്ഞ പെരിയാറിന്റെ ഒരു ഭാഗം. മനോഹരമെങ്കിലും വളരെ അപകടകരവുമാണ് ഈ പാറക്കൂട്ടങ്ങള്‍.
രണ്ടു ഭാഗത്തുനിന്നായി വളരെ ശക്തിയില്‍ ഒഴുകിയെത്തുന്ന ജലത്തിന്റെ ശക്തിയാല്‍ പാറകൂട്ടങ്ങള്‍ പരസ്‌പരം ഉരഞ്ഞ് ചെറിയ ചെറിയ കുഴികള്‍ രൂപപ്പെടുകയും വര്‍ഷങ്ങള്‍ കൊണ്ട് അത് വളരെ അപകടകരമാകുകയും ചെയ്യുന്നു...
ഈ സ്ഥലത്തിന് പോര് എന്ന പേര് കിട്ടിയതും രണ്ടുഭാഗത്തുനിന്നും ശക്തമായി ഒഴുകിവരുന്ന ഈ ജലത്തിന്റെ പോരുകൊണ്ടുതന്നെ...
വര്‍ഷക്കാലത്ത് ജലം നിറഞ്ഞൊഴുകുമ്പോള്‍ ഈ കുഴികള്‍ കാണാന്‍ സാധിക്കില്ലായെന്നത് നീന്തലറിയാവുന്ന ആളുകളെപ്പോലും അപകടത്തില്‍പ്പെടുത്തുന്നു..
ഇവിടെ രൂപപ്പെടുന്ന ചുഴികളില്‍പ്പെട്ടാല്‍ രക്ഷപെടുക അസാധ്യമാണ്... ഇക്കോ ടൂറിസം പദ്ധതിയുടെ കീഴിലുള്ള ഈ പ്രദേശത്ത് പരിചയസമ്പന്നരായ ഗൈഡുകളെ നിയോഗിച്ചിട്ടുണ്ട്..
സഹായത്തിനുള്ള ഗൈഡുകളുടെ നിര്‍ദ്ധേശങ്ങള്‍ പാലിച്ചാല്‍ പ്രശ്‌നങ്ങളൊന്നുമില്ല... പെരുമ്പാവൂരില്‍ നിന്നും കുറുപ്പംപടി, കൊമ്പനാട്, പാണിയേലി റോഡിലൂടെ ഏകദേശം 22 കിലോമീറ്റർ സഞ്ചരിച്ചാല്‍ പാണിയേലി പോരിലെത്താം...
ചിത്രം 1. പാണിയേലി പോരിലെ പാറക്കൂട്ടങ്ങള്‍.. നല്ല മഴ പെയ്‌താല്‍ വളരെപ്പെട്ടന്ന് തന്നെ വെള്ളം ഉയരുകയും ഈ പാറക്കൂട്ടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്യും..
ചിത്രം 2. ഒഴുക്കിന്റെ ശക്തിയില്‍ വലിയ പാറയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍.. പുഴ നിറഞ്ഞൊഴുകുമ്പോള്‍ ഇവിടെ വളരെ അപകടകരമായ ചുഴി രൂപപ്പെടും..
ചിത്രം 3. കലങ്ങിമറിഞ്ഞൊഴുകുന്ന പെരിയാര്‍
ചിത്രം 4. ഇതിലൂടെ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു എന്നെഴുതേണ്ടിവരുമോ??
ചിത്രം 5 & 6. പാണിയേലിയിലെ പാറക്കെട്ടുകള്‍

അജിഷേട്ടാ... ഇതിനു തേങ്ങ എന്റെ വക (വീട്ടില്‍ ഓണത്തിനു കരുതി വച്ചിരുന്നതില്‍ നിന്നും അടിച്ചു മാറ്റീതാ! ആരുമറിയണ്ട)
ചിത്രങ്ങളും വിവരണങ്ങളും നന്നായി... പലര്‍ക്കും പ്രയോജനപ്രദവുമായിരിക്കും.
(താഴെ നമ്പറിട്ട് കൊടുത്തിരിക്കുന്നവ ഓരോ ചിത്രത്തിന്റെയും അടിക്കുറിപ്പായി ഇട്ടിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നൂന്ന് തോന്നുന്നു)
:)