നാഗലിംഗപുഷ്‌പം - വയനാട്ടിലെ പുല്‍പ്പിള്ളിയില്‍നിന്ന്
Posted On Thursday, April 24, 2008 at at Thursday, April 24, 2008 by അജീഷ്വയനാട്ടിലെ പുല്‍പ്പിള്ളിയിലുള്ള സീതാദേവിയുടേയും ലവകുശന്മാരുടേയും ക്ഷേത്രമുറ്റത്ത് നില്‍ക്കുന്ന വലിയ പ്രത്യേകതകളൊന്നും ഇല്ലാത്ത വലിയൊരു മരം.. അതില്‍ പെട്ടന്ന് ശ്രദ്ധിക്കാന്‍ തന്നെ സാധ്യതയില്ലാത്ത വലിയൊരു പുഷ്‌പം... വലിയ മരത്തില്‍, ഇലകള്‍ക്കിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന ഇരട്ടപ്പൂക്കള്‍.. അകലെ നിന്നും നോക്കിയാല്‍ പൂക്കളാണെന്ന് അറിയാന്‍ തന്നെ പ്രയാസം...
പക്ഷേ ആഷേച്ചിയുടെ ആഷാഢത്തിലെ നാഗലിംഗപുഷ്പം എന്ന പോസ്റ്റ് വായിച്ചത് മനസ്സിലുണ്ടായിരുന്നതുകൊണ്ട് വളരെപ്പെട്ടന്നുതന്നെ ഈ മരവും പൂവും തിരിച്ചരിയാന്‍ പറ്റി.. അതുകൊണ്ട് തന്നെ ഈ പൂക്കളുടെ ഫോട്ടോ എടുക്കാനും മറന്നില്ല..
അവിടെ കണ്ട മരത്തില്‍ അധികം പൂക്കളൊന്നും ഉണ്ടായിരുന്നില്ല.. അധികം ഉയരത്തിലല്ലാതെ ഉണ്ടായിരുന്നത് ഈ രണ്ട് പൂക്കള്‍ മാത്രവും.. അതും അത്ര താഴെയൊന്നുമായിരുന്നില്ല..
എങ്കിലും ക്യാമറ പറ്റുന്നത്ര സൂം ചെയ്‌തുതന്നെ ചിത്രങ്ങളെടുത്തു.. പലവട്ടം..
കൂടുതല്‍ അടുത്തുകാണുന്തോറും ആ പൂവ് കുറേക്കൂടി സുന്ദരമായിത്തോന്നി..
നല്ല കട്ടിയുള്ള ഇതളുകളാണിതിനുള്ളതെന്ന് തോന്നി.. അടുത്തുകാണാനായി പൊഴിഞ്ഞുവീണ പുഷ്‌പങ്ങള്‍ തിരഞ്ഞെങ്കിലും ഒന്നും കാണാന്‍ പറ്റിയില്ല.. അവസാനം ഈ ചിത്രങ്ങള്‍ കൊണ്ട് സമാധാനപ്പെട്ടു..

നാഗലിംഗപുഷ്‌പത്തെക്കുറിച്ച് അറിയാന്‍ ആഷാഢത്തിലെ നാഗലിംഗപുഷ്‌പമെന്ന പോസ്റ്റ് നോക്കുക..

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. കേരളത്തിലും ഈ പൂക്കള്‍ കണ്ടതില്‍ സന്തോഷം! :)
പൂവിന്റെ കുറച്ചു കൂടി നല്ല റെസല്യൂഷനുള്ള ഫോട്ടോകള്‍ കൊടുക്കാമായിരുന്നു. ക്ലിക്കി നോക്കീട്ടും വലുതാവണില്ല. :-)
നല്ല ഫോട്ടോകള്‍...നന്ദി...
അജീഷേട്ടന്‍ പറഞ്ഞതു പോലെ കൂടുതല്‍ അടുത്തു കാണുന്തോറും ഇവയ്ക്ക് കൂടുതല്‍ സൌന്ദര്യം ഉള്ളതു പോലെ...
:)
സ്വപ്നാടകന്‍ ചേട്ടാ,
നന്ദി..
കുതിരവട്ടന്‍ ചേട്ടാ,
ശരിയാക്കിയിട്ടുണ്ട്.. ഇപ്പോഴൊന്ന് നോക്കിക്കേ..
ശിവ, ശ്രീ,
നന്ദി അഭിപ്രായമറിയച്ചതിന്..
ഇപ്പൊ നന്നായിട്ടുണ്ട്.
കൊള്ളാം :) ഇപ്പള് ശരിയായി :) നിങ്ങടെ ത്രിപ്പൂണിത്തുറ ഓര്‍ക്കുട്ട് കൂട്ടത്തിനെപ്പറ്റി പ്രിയയോട് കുറച്ചു മുന്‍പ് സംസാരിച്ചതേ ഉള്ളൂ! :)
ഹെന്റമ്മോ......
കിടൂവാണല്ലെ..
വയനാടന്‍ ചുരം മൊത്തം കറങ്ങിയ ലക്ഷണമുണ്ടല്ലൊ ഹിഹി...
വളരെ നന്നായിരിക്കുന്നു ചിത്രവും വിവരണവും.
കാണാത്ത ഒന്നിനെ കാണിച്ചു തന്നതിന് നന്ദി.
നല്ല ഫോട്ടോസ്, സുന്ദരന്‍ പൂവ്
ഈ പുഷ്പം ഇവിടങ്ങളില്‍ അമ്പലത്തിന്റെ അടുത്തൊക്കെ കണ്ടിട്ടുണ്ട്. വലിയ മരമാകും. പൂക്കള്‍ക്ക് മണവും ഉണ്ട്.